Advertisment

60 മൈല്‍ വേഗമാര്‍ജിക്കാന്‍ നാല് സെക്കന്‍ഡ്; ഇത് ഫോക്സ് വാഗന്റെ പുതിയ മോഡല്‍

author-image
athira kk
New Update

ബര്‍ലിന്‍: ഫോക്സ് വാഗന്റെ പുതിയ മോഡല്‍ കാറിന് 60 മൈല്‍ വേഗമാര്‍ജിക്കാന്‍ ആവശ്യം വെറും നാലു സെക്കന്‍ഡ്. മൂന്നു ലിറ്റര്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വില 3.4 മില്യന്‍ പൗണ്ട്.

Advertisment

publive-image

പക്ഷേ, ഇത്രയും പണം കൈയില്‍ കരുതിയാലും കാര്‍ സ്വന്തമാക്കാമെന്നു കരുതരുത്. ഈ മോഡലില്‍ ചുരുങ്ങിയ എണ്ണം കാറുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.

സ്ററാന്‍ഡേര്‍ഡ് ഗോള്‍ഫ് ജിടിഐയുടെ ഇരട്ടി ശക്തിയാണ് ഈ സൂപ്പര്‍ഹാച്ച് മോഡലിന് അവകാശപ്പെടുന്നത്. മണിക്കൂറില്‍ പരമാവധി 186 മൈല്‍ വേഗമാര്‍ജിക്കും. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ സൂപ്പര്‍കാറുകളിലൊന്നായിരിക്കും ഇത്.

ഫോക്സ് വാഗന്‍ ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ ജിടിഐ എന്ന് മോഡലിന്റെ പൂര്‍ണമായ പേര്.

Advertisment