Advertisment

മോദി ഡോക്യുമെന്ററി ചര്‍ച്ചയാകുന്നു

author-image
athira kk
New Update

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയാറാക്കിയ ഡോക്യുമെന്ററി ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നു. മുസ്ളിംകളുടെ കൂട്ടക്കൊലയുണ്ടായ ഗുജറാത്ത കലാപത്തിനു പിന്നിലെ മോദിയുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്.

Advertisment

publive-image

ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചതോടെയാണ് കൂടുതലാളുകള്‍ ഇത് കാണാനുള്ള വഴി തേടിയത്. 'ഇന്ത്യ: ദി മോദി ക്വസ്ററ്യന്‍' ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിന് യുട്യൂബിലും ട്വിറ്ററിലും ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യുട്യൂബ് വിഡിയോയുടെ ലിങ്കുകള്‍ അടങ്ങിയ 50ലധികം ട്വീറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. 2021ലെ ഐ.ടി നിയമത്തിലെ റൂള്‍ 16 പ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്ററിങ് സെക്രട്ടറി ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.

വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയല്‍ ചിന്താഗതി പ്രതിഫലിക്കുന്നതുമായ വ്യാജ പ്രചരണമാണ് ഡോക്യുമെന്ററിയിലുള്ളതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്ററിങ് മന്ത്രാലയം ആരോപിക്കുന്നു. ഇന്ത്യന്‍ സുപ്രീം കോടതിയുടെ അധികാരത്തെയും വിശ്വാസ്യതയെയും അധിക്ഷേപിക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുമുള്ള ശ്രമമാണിതെന്നും മന്ത്രാലയം.

ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനില്‍ ചൊവ്വാഴ്ചയാണ് ബി.ബി.സി~ടു സംപ്രേഷണം ചെയ്തത്. ഇന്ത്യയിലും യൂട്യൂബില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. മോദിയുടെ പങ്കിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് അറിവുണ്ടായിരുന്നു എന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.

Advertisment