Advertisment

വില്‍പ്പനയ്ക്കേറെ , വാടക വീടുകള്‍,വീട്ടുടമകള്‍ വാടക വീടുകള്‍ ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു

author-image
athira kk
New Update

ഡബ്ലിന്‍ : വിപണിയില്‍ നിന്നുമുള്ള ചെറുകിട വീട്ടുടമകളുടെ പിന്മാറ്റം ചെറിയ പട്ടണങ്ങളിലേക്കും നീളുന്നത് വാടക വീടുകളുടെ ലഭ്യതയെ ഏറെ ദോഷകരമായി ബാധിക്കുന്നു.നൂറുകണക്കിന് വീടുകളാണ് വില്‍പ്പനയ്ക്ക് തുറന്നുകൊടുക്കാന്‍ വീട്ടുടമകള്‍ തയ്യാറാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഭവന വില കുറയ്ക്കാന്‍ സഹായിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.വീടുകളുടെ വില കുറയ്ക്കാന്‍ സഹായകമായെങ്കിലും വാടകക്കാര്‍ താമസസ്ഥലം കിട്ടാതെ കഷ്ടപ്പെടുന്ന സ്ഥിതിയാണ്.

Advertisment

publive-image

വീട്ടുടമകളുടെ വിടവാങ്ങല്‍ ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമെറിക് തുടങ്ങിയ വലിയ നഗരങ്ങളില്‍ മാത്രമുള്ള പ്രതിഭാസമാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ ഉള്‍പ്പട്ടണങ്ങളിലേയ്ക്കും ഇത് നീങ്ങുകയാണ്.വാടക വീടുകളുടെ ക്ഷാമവും ഡബ്ലിനിലെ പ്രശ്‌നമായി മാത്രം കണക്കാക്കിയിരുന്നതാണ്.എന്നാലിപ്പോള്‍ അതും മറ്റ് സ്ഥലങ്ങളിലേയ്ക്ക് നീളുകയാണ്.

കാര്‍ലോവില്‍ പോലും ഒരു വര്‍ഷത്തിനുള്ളില്‍ വാടക വീടുകളില്‍ പകുതിയിലേറെയും വിപണിയിലെത്തിയതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.പോര്‍ട്ട്‌ലീസിലെ ഏറെ വീട്ടുടമകള്‍ വാടക വിപണി വിടുന്നതായി ഏജന്റുമാര്‍ പറയുന്നു. ടിപ്പററിയില്‍ അഞ്ചിലൊന്ന് വാടക വീടുകളും വില്‍പ്പനയെക്കെത്തുന്നുവത്രെ !

64 റീജിയണല്‍ പ്രോപ്പര്‍ട്ടി മൈക്രോ മാര്‍ക്കറ്റുകളിലും ഇതാണ് സ്ഥിതിയെന്ന് ഒരു മാധ്യമ സ്ഥാപനം നടത്തിയ സര്‍വ്വേ പറയുന്നു.ഭവന വിപണിയിലെ പുതിയ പ്രതിസന്ധിയാണ് ഈ സര്‍വ്വേ അനാവരണം ചെയ്യുന്നത്.

റന്റ് പ്രഷര്‍ സോണുകള്‍ക്ക് പുറത്ത് റീജിയണല്‍ പട്ടണങ്ങളിലും വീട്ടുടമകളുടെ പിന്മാറ്റം പ്രശ്നമാവുകയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

നഗരങ്ങളിലും പട്ടണങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ 30 മുതല്‍ 50 ശതമാനം വരെ വര്‍ധവനവുണ്ടായിട്ടുണ്ട്.എന്നാല്‍ മൊനഗന്‍ കൗണ്ടിയില്‍ മാത്രമാണ് പ്രോപ്പര്‍ട്ടി വാങ്ങുന്നവരില്‍ വര്‍ധനവുണ്ടായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വീടിന്റെ വില പൊടുന്നനെ കുറയാന്‍ വാടക വീടുകള്‍ വില്പനയെക്കെത്തിയത് വഴി സഹായകമായെന്നാണ് ഏജന്റുമാര്‍ പറയുന്നത്.

 

Advertisment