Advertisment

യൂറോപ്പില്‍ ലൈംഗിക രോഗങ്ങള്‍ വീണ്ടും വ്യാപിക്കുന്നു

author-image
athira kk
Updated On
New Update

പാരീസ്: ഗുണേറിയ, ചിയാമിഡ, സിഫിലിസ് തുടങ്ങി ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ യൂറോപ്പില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ഇതിനെതിരേ ഫലപ്രദമാകും. എന്നാല്‍, അതിലുപരിയായി ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതാണ് പ്രധാനമെന്ന് ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും ഉദാഹരണങ്ങള്‍ തെളിയിക്കുന്നു.

Advertisment

publive-image

ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇരുപത്താറിനു താഴെ പ്രായമുള്ള എല്ലാവര്‍ക്കും ഫ്രാന്‍സില്‍ ഗര്‍ഭനിരോധ ഉറകള്‍ (കോണ്‍ഡം) സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ 25 വരെ പ്രായമുള്ള സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ (കോണ്‍ട്രാസെപ്റ്റിവ്) സൗജന്യമായി നല്‍കിവരുന്നു.

ലൈംഗികമായി പകരുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടി എന്ന നിലയിലാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 2020ലേതിനെ അപേക്ഷിച്ച് 2021ല്‍ മുപ്പത് ശതമാം വര്‍ധനയാണ് ഫ്രാന്‍സില്‍ ഇത്തരം രോഗങ്ങളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ജര്‍മനിയിലാകട്ടെ, സ്ത്രീകള്‍ക്ക് കോണ്‍ട്രാസെപ്റ്റീവുകളോ ഐയുഡിയോ ലഭിക്കണമെങ്കില്‍ പ്രിസിക്രിപ്ഷന്‍ വേണം, അതിനു സ്വന്തമായി പണം മുടക്കുകയും വേണം. 22 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് മുഖേന പണം തിരിച്ചുകിട്ടാന്‍ വകുപ്പുണ്ട്. എന്നാല്‍, ഇതെല്ലാം ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ തടയാന്‍ കോണ്‍ഡം തന്നെയാണ് ആവശ്യം. ജര്‍മനിയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കോണ്‍ഡം ലഭ്യമാണ്, പക്ഷേ, പണം കൊടുക്കണമെന്നു മാത്രം.

സ്പെയ്ന്‍, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ തന്നെ 25~34 പ്രായവിഭാഗത്തിലുള്ളവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍.

Advertisment