Advertisment

ജര്‍മന്‍ പൗരത്വത്തിന് അപേക്ഷകര്‍ ഏറും; ഭാഷാ പരിജ്ഞാന പരിശോധനയ്ക്ക് കടുപ്പം കുറയില്ല

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

Advertisment

publive-image

ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ.

ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ പരസഹായം കൂടാതെ പ്രാദേശിക ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നത്ര ഭാഷ അറിഞ്ഞിരിക്കുക എന്നതാണ് ലക്ഷ്യം. സാധാരണ ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച് ദൈനംദിന ആവശ്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ സാധിക്കണം.

സ്പീക്കിങ്, റീഡിങ്, റൈറ്റിങ്, ലിസണിങ് എന്നിങ്ങനെ നാലായാണ് ഈ ടെസ്ററ് വിഭജിച്ചിരിക്കുന്നത്. പാസാകാന്‍ അറുപത് ശതമാനം മാര്‍ക്ക് വേണം. അഞ്ച് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അത്യാവശ്യം തയാറെടുപ്പ് നടത്തിയാല്‍ ഈ ടെസ്ററ് പാസാകാവുന്നതേയുള്ളൂ എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

റൈറ്റിങ് സെക്ഷനില്‍ വ്യാകരണം അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇതിനായി സ്ററഡി മെറ്റീരിയലുകള്‍ ധാരാളമായി ലഭിക്കും. പ്രാക്റ്റീസ് ടെസ്ററുകള്‍ എഴുതി നോക്കുക എന്നതാണ് തയാറെടുപ്പിനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗം.

Advertisment