Advertisment

നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും  കുടിയേറ്റക്കാരുടെ സാന്നിധ്യം ഏറുന്നു 

author-image
athira kk
New Update

ഹ്യുസ്റ്റൻ : കഴിഞ്ഞ പതിറ്റാണ്ടിൽ കുടിയേറ്റക്കാർ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും വലിയ ജനസംഖ്യാ വർധന ഉണ്ടാക്കിയെന്നു ജോർജ് ഡബ്ലിയു. ബുഷ് ഇൻസ്റ്റിട്യൂട്ടിന്റെ പഠനത്തിൽ പറയുന്നു. ഹ്യുസ്റ്റൻ നഗരമേഖലയിൽ കുടിയേറ്റക്കാർ മികച്ച പുരോഗതി കണ്ടത് ഫോർട്ട് ബെൻഡ് കൗണ്ടിയിലാണ്. രാജ്യത്തു എട്ടാം സ്ഥാനത്തു ഈ കൗണ്ടി എത്തി.  ബ്രസോറിയ കൗണ്ടി 15 ആം സ്ഥാനത്തും ഹാരിസ് കൗണ്ടി 99 ലും നില്കുന്നു.

publive-image 'അമേരിക്കൻ നഗരങ്ങളിൽ കുടിയേറ്റക്കാരും അവസരങ്ങളും' (Immigrants and Opportunity in American Cities) എന്ന റിപ്പോർട്ടിൽ ബുഷ് ഇൻസ്റ്റിറ്റ്യൂട്ട്-എസ് എം യു ഇക്കണോമിക് ഗ്രോത് ഇനിഷ്യറ്റീവ് ഡയറക്റ്റർ ജെ എച് ക്യൂലം ക്ലർക്ക് ആണ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

Advertisment

വേറിട്ടു നിൽക്കുന്ന സാമ്പത്തിക-വിദ്യാഭ്യാസ നടപടികളിലൂടെയാണ് കുടിയേറ്റ സമൂഹം വളർച്ച പ്രാപിക്കുന്നതെന്നു സാമ്പത്തിക അധ്യാപകൻ കൂടിയായ ക്ലർക്ക് പറയുന്നു. 

നഗരപ്രാന്തങ്ങളിലേക്കുള്ള വലിയ നീക്കം അല്പം വിസ്മയം ഉളവാക്കുന്നുവെന്നു അദ്ദേഹം പറയുന്നു. "ഫോർട്ട് ബെൻഡ് ശ്രദ്ധിക്കപ്പെടുന്നത് അമേരിക്കയിലെ ഏറ്റവും വൈജാത്യമുള്ള സ്ഥലങ്ങളിലൊന്ന് എന്ന നിലയ്ക്കാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആളുകളുടെ വൈവിധ്യം അത്ഭുതകരം തന്നെ." 

ഒരു നഗരപ്രാന്തവും സ്വപ്നമേഖലയല്ല. ചെലവ്, പൊതുഗതാഗതത്തിന്റെ അപര്യാപ്തത, സേവനങ്ങളുടെ കുറവ് ഇതൊക്കെയുണ്ട്. എന്നാൽ ഫോർട്ട് ബെൻഡ് പോലുള്ള സ്ഥലങ്ങളിൽ അവസരങ്ങൾ ഏറെയാണ്.

ഫോർട്ട് ബെൻഡിൽ കുടിയേറ്റക്കാരുടെ ശരാശരി കുടുംബ വരുമാനം $101,575 ആണ്. പകുതിയിലേറെ ആളുകൾക്ക് ബിരുദമുണ്ട്. 

ഹ്യുസ്റ്റൻ നഗരമേഖല ആകർഷകമായ ഇടമാണ് കുടിയേറ്റക്കാർക്ക്. യുഎസിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ എത്തുന്ന ഏഴാമത്തെ സ്ഥലം. രാജ്യത്തു പറിച്ചു നടാൻ കുടിയേറ്റക്കാർ കണ്ണു വയ്ക്കുന്ന മേഖല. അവസരങ്ങൾ തന്നെ കാരണം.”

ഹ്യുസ്റ്റനിൽ 2010നും 2020നുമിടയിൽ വിദേശത്തു ജനിച്ചവരുടെ എണ്ണത്തിൽ 27.2% അഥവാ 355,526 ആയിരുന്നു. എല്ലാ നഗരങ്ങളിലും ഉള്ള വർധന എടുത്താൽ മൂന്നാമത്. ഫോർട്ട് ബെൻഡിലാണ് ഏറ്റവും വലിയ വർധന: 70.6%. ബ്രസോറിയയിൽ 33.3%. ഹാരിസ് കൗണ്ടിയിൽ 23.1.   

"കുട്ടികൾക്കും പ്രായപൂർത്തി ആയവർക്കും പഠിക്കാനുള്ള സൗകര്യം, നല്ലൊരു ജോലി കിട്ടാനുള്ള സാധ്യത, ജോലിയിൽ കയറ്റത്തിനുള്ള അവസരം, ബിസിനസ് തുടങ്ങിയാൽ വിജയിക്കാൻ കഴിയുന്ന സാധ്യത, വിലയേറാത്ത താമസ സൗകര്യം ഇതൊക്കെയാണ് ഈ മേഖലകളുടെ ആകർഷണീയത." 

Advertisment