Advertisment

ജര്‍മനിയിലെ ജീവിതം ഏഴില്‍ ഒരാള്‍വീതം ഓവര്‍ഡ്രാഫ്റ്റില്‍

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയിലെ ഉപഭോക്തൃ കേന്ദ്രം നടത്തിയ സര്‍വേയില്‍ ഓരോ ഏഴാമത്തെ വ്യക്തിയും അവരുടെ അക്കൗണ്ട് ഓവര്‍ഡ്രോ ചെയ്യുന്നതായി കണ്ടെത്തി. സര്‍വേ പ്രകാരം, 14 ശതമാനം ഉപഭോക്താക്കളും അടുത്തിടെ തങ്ങളുടെ അക്കൗണ്ടില്‍ കൂടുതല്‍ പണം എടുത്തിട്ടുണ്ട്. വര്‍ധിച്ച വിലയാണ് ഇതിന് പ്രധാന കാരണമെന്ന് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ ഫെഡറേഷന്‍ പറയുന്നു.

publive-image

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒമ്പത് ശതമാനം പേരും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വര്‍ധിച്ച ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് കരുതുന്നു. അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമേഴ്സ് പറയുന്നതുപോലെ, 48 ശതമാനം പേരും 2022 സെപ്തംബര്‍ ആരംഭത്തിനും ഡിസംബര്‍ ആരംഭത്തിനും ഇടയില്‍ തങ്ങളുടെ അക്കൗണ്ട് റെഡിലേയ്ക്ക് വീഴാന്‍ കാരണം ഉയര്‍ന്ന ജീവിതച്ചെലവും ഊര്‍ജ്ജ ചെലവുമാണ്.

Advertisment