Advertisment

യൂറോപ്യന്‍ നേതാക്കള്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചു

author-image
athira kk
New Update

കീവ്: റഷ്യന്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയാണ് യൂറോപ്യന്‍ യൂനിയന്‍ അധികൃതരെ ചര്‍ച്ചക്ക് ക്ഷണിച്ചത്.

publive-image

യുക്രെയ്നിന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം, റഷ്യക്കെതിരായ പത്താം റൗണ്ട് ഉപരോധം, റഷ്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില പരിധി, യുക്രെയ്നുള്ള യുദ്ധകാല സഹായം എന്നിവ സംബന്ധിച്ച് യൂറോപ്യന്‍ പ്രതിനിധികള്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പത്താം റൗണ്ട് ഉപരോധം റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് പ്രഖ്യാപിക്കാനും തത്വത്തില്‍ ധാരണയായി.

അതേസമയം, യുക്രെയ്നിന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് ഇനിയും കടമ്പകളേറെയാണ്. യുദ്ധം തുടരുന്ന കാലമത്രയും യുക്രെയ്നുള്ള സഹായവും പിന്തുണയും തുടരുമെന്ന് യൂറോപ്യന്‍ യൂനിയന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയെന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, ഇ.യു വിദേശനയ മേധാവി ജോസഫ് ബോറെല്‍ എന്നിവര്‍ അറിയിച്ചു.

Advertisment