Advertisment

യൂട്യൂബിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ആഗോള ടെക് മേഖലയിലെ വമ്പന്‍ കമ്പനികളുടെ തലപ്പത്ത് ഇന്ത്യന്‍ വംശജര്‍ നിയോഗിക്കപ്പെടുന്ന പ്രവണത തുടരുന്നു. യൂട്യൂബിന്റെ പുതിയ സിഇഒ നീല്‍ മോഹനാണ് ഈ ഗണത്തിലെ ഏറ്റവും പുതിയ കൂടിച്ചേര്‍ക്കല്‍.

publive-image

ഒമ്പത് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് സൂസന്‍ വോയ്സിക്കി പടിയിറങ്ങുന്ന ഒഴിവിലാണ് ഗൂഗ്ളിന്റെ വിഡിയോ ഡിവിഷന്‍ മേധാവിയായി നീല്‍ മോഹന്‍ ചുമതലയേല്‍ക്കുന്നത്.

നിലവില്‍ മൈക്രോസോഫ്റ്റ് (സത്യ നദെല്ല), അഡോബ് (ശന്തനു നരേന്‍), ആല്‍ഫബെറ്റ് (സുന്ദര്‍ പിചൈ്ച) തുടങ്ങിയ വമ്പന്‍ കമ്പനികളെയെല്ലാം നയിക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ദ്ര നൂയി 2018 വരെ 12 വര്‍ഷം പെപ്സികോയുടെ സിഇഒ ആയിരുന്നു.

സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത നീല്‍ മോഹന്‍ 2008ലാണ് ഗൂഗ്ളില്‍ ചേരുന്നത്. അതിനു മുന്‍പ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിരുന്നു. 2015ല്‍ യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫിസറായി.

Advertisment