Advertisment

ആര്‍ത്തവ അവധി നിര്‍ദേശത്തിന് സ്പാനിഷ് പാര്‍ലമെന്റിന്റെ അംഗീകാരം

author-image
athira kk
New Update

മഡ്രിഡ്: വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ സമയത്ത് അവധി നല്‍കാനുള്ള നിര്‍ദേശം സ്പാനിഷ് പാര്‍ലമെന്റ് പാസാക്കി. ഇത്തരത്തില്‍ അവധി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറാന്‍ പോകുകയാണ് സ്പെയ്ന്‍.

publive-image

പാര്‍ലമെന്റില്‍ വിഷയം വോട്ടിനിട്ടപ്പോള്‍ 185 അംഗങ്ങള്‍ അനുകൂലിച്ചു. 154 പേര്‍ എതിര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും പൊതുസമൂഹത്തിനുമിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ശേഷമാണ് വിഷയം പാര്‍ലമെന്റിനു മുന്നിലെത്തിയത്. സ്ത്രീകള്‍ക്ക് ജോലി ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.

Advertisment

ജപ്പാന്‍, ഇന്തോനേഷ്യ, സാംബിയ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ആര്‍ത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നിര്‍ബന്ധമാക്കിയിട്ടുള്ളത്.

വനിതാ മുന്നേറ്റത്തില്‍ ചരിത്രപരമായ ദിനമാണിതെന്ന് സ്പെയിന്‍ സമത്വ മന്ത്രി ഐറിന്‍ മോണ്‍ടെറോ ട്വീറ്റ് ചെയ്തു. മൂന്നിലൊന്ന് സ്ത്രീകളും ആര്‍ത്തവകാലത്ത് കഠിനമായ വേദനകളും അസ്വസ്ഥതകളും അനുഭവിക്കുന്നുവെന്ന് സ്പാനിഷ് ഗൈനക്കോളജി സൊസൈറ്റി ചൂണ്ടിക്കാട്ടി.

ആര്‍ത്തവദിനങ്ങള്‍ പലരിലും വ്യത്യാസപ്പെടുന്നതിനാല്‍ എത്ര ദിവസം അവധിയെടുക്കാമെന്നത് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. അത് ഡോക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം.

Advertisment