Advertisment

സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും അംഗത്വ അപേക്ഷകള്‍ എതിര്‍ക്കരുതെന്ന് നാറ്റോ

author-image
athira kk
New Update

ബ്രസല്‍സ്: സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ നാറ്റോയില്‍ അംഗത്വമെടുക്കാന്‍ നല്‍കിയിരിക്കുന്ന അപേക്ഷകളെ എതിര്‍ക്കരുതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റേറാലന്‍ബെര്‍ഗ് തുര്‍ക്കിയോട് അഭ്യര്‍ഥിച്ചു.

Advertisment

publive-image

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലുവുമായി അങ്കാറയില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സ്റേറാലന്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചശേഷമാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാതെ നാറ്റോ പ്രവേശനം സാധ്യമല്ല. എന്നാല്‍, തുര്‍ക്കിയും ഹംഗറിയും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

വിമത ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നതാണ് സ്വീഡനും ഫിന്‍ലന്‍ഡിനുമെതിരായ തുര്‍ക്കിയയുടെ പ്രധാന ആരോപണം. ഫിന്‍ലന്‍ഡിനും സ്വീഡനുമുള്ള പിന്തുണ പ്രത്യേകം അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു വ്യക്തമാക്കി. സ്വീഡനോടാണ് ശക്തമായ എതിര്‍പ്പുള്ളതെങ്കിലും ഫിന്‍ലന്‍ഡിനെ തുര്‍ക്കി പിന്തുണയ്ക്കാന്‍ സാധ്യത ഏറെയാണ്.

കഴിഞ്ഞ മാസം സ്വീഡനിലെ തുര്‍ക്കിയ എംബസിക്ക് മുന്നില്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പ് ഖുര്‍ആന്‍ കത്തിച്ചും തുര്‍ക്കിയ വിരുദ്ധ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ, ഒരു കാരണവശാലും ഇനി സ്വീഡന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് തുര്‍ക്കി.

Advertisment