Advertisment

ഹീബ്രൂ ബൈബിളിന്റെ പുരാതന പകര്‍പ്പ് ലേലം ചെയ്യുന്നു

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കയ്യെഴുത്തു പ്രതി "കോഡെക്സ് സസൂന്‍' ലേലം ചെയ്യുന്നു. ലോക പര്യടനത്തിനു ശേഷമായിരിക്കും ലേലം.

Advertisment

publive-image

ജൂത, ൈ്രകസ്തവ വിശ്വാസപാരമ്പര്യങ്ങള്‍ക്ക് ആധാരശിലയായ ബൈബിളാണിത്. അടുത്തയാഴ്ച മുതല്‍ ലണ്ടന്‍, ടെല്‍ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചശേഷം ന്യൂയോര്‍ക്കില്‍ മേയിലാണു ലേലം നടത്തുക.

കോഡെക്സ് സസൂന് ലേല ഏജന്‍സിയായ സതെബീസ് പ്രതീക്ഷിക്കുന്ന തുക 3 5 കോടി ഡോളറാണ്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാല്‍, അതും ചരിത്രമാകും.

1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ ചരിത്രരേഖ ഏറ്റവും സമ്പൂര്‍ണമായ ഹീബ്രു ബൈബിള്‍ പതിപ്പാണ്. 12 കിലോഗ്രാം തൂക്കം വരും. മൃഗത്തോലില്‍ തയാറാക്കിയ 792 പേജുകളാണ് ഇതിലുള്ളത്.

Advertisment