Advertisment

ഇസ്രയേല്‍ വിദേശകാര്യ മന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിച്ചു

author-image
athira kk
New Update

ജറൂസലം: ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോചെന്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇസ്രയേലില്‍ നിന്ന് ഇത്രയും ഉന്നതതലത്തിലുള്ളൊരു നേതാവ് യുക്രെയ്നിലെത്തുന്നത്.

publive-image

വ്യാഴാഴ്ച കീവിലെത്തിയ കോചെന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തി. റഷ്യന്‍ അധിനിവേശത്തെ അപലപിച്ച കോചെന്‍ പക്ഷേ, തത്കാലം യുക്രെയ്നുള്ള പിന്തുണ മാനുഷികസേവനത്തില്‍ പരിമിതപ്പെടുത്തുകയാണെന്നും അറിയിച്ചു.

യുക്രെയ്ന്‍ ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമില്‍ നെതന്യാഹു യുക്രെയ്ന്‍, റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ നയം പുനരവലോകനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും യുക്രെയ്ന് ആയുധം നല്‍കാന്‍ തയാറായിട്ടില്ല.

Advertisment