Advertisment

യുദ്ധവിഷയത്തില്‍ മുങ്ങി ജി20 ഉച്ചകോടി

author-image
athira p
New Update

ന്യൂഡല്‍ഹി: ഇന്‍ഡ്യയില്‍ നടക്കുന്ന ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിലെ പ്രധാനവിഷയമായി ഉയര്‍ന്നത് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശ വിഷയമാണ്.. യാതൊരു പ്രകോപനവും ഒരു ന്യായീകരണവുമില്ലാതെ റഷ്യ യുദ്ധം നടത്തുകയാണെന്നു യുഎസ് സ്റേററ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കണ്‍ ഉച്ചകോടിയില്‍ കുറ്റപ്പെടുത്തി. പാശ്ചാത്യരാജ്യങ്ങള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് തിരിച്ചടിച്ചു.യുക്രെയ്ന്‍ അധിനിവേശത്തിനപ്പുറം സഖ്യരാജ്യങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന്, ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞെങ്കിലും ചര്‍ച്ച യുക്രെയ്ന്‍വിഷയത്തില്‍ തട്ടിനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തോടെയാണ് ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ആരംഭിച്ചത്.

publive-image

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയെ ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീനെ ബെയര്‍ബോക്ക്, ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ളെവറി എന്നിവര്‍ വിമര്‍ശിച്ചു. യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതി ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാംഗ് ഉച്ചകോടിയില്‍ അവതരിപ്പിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎസ് സ്റേററ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കണും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ഉന്നതല കൂടിക്കാഴ്ച നടത്തി. അര്‍ജന്‍റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.

Advertisment