Advertisment

അയർലണ്ടിൽ പൊതു തിരഞ്ഞെടുപ്പ് നേരത്തേയുണ്ടായേക്കും

author-image
athira p
New Update

ഡബ്ലിൻ: അയർലണ്ടിൽ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പേ തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയേറുന്നതായി റിപ്പോർട്ടുകൾ. ഒക്ടോബറിൽ അവതരിപ്പിക്കുന്ന ബജറ്റിന് ശേഷം , നവംബർ 24 ന് പൊതുതെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ആലോചിക്കുന്നതായി ചില മാധ്യമകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

Advertisment

publive-image

നിലവിലുള്ള കൂട്ടുമുന്നണി സർക്കാരിലെ അഭിപ്രായഭിന്നത കൂടിയാണ് ഇത് വഴി പുറത്തുവരുന്നത്.പ്രധാനമന്ത്രി സ്ഥാനം നഷ്ടപെട്ട മീഹോൾ മാർട്ടിന്റെ ഫിനാഫാൾ ,ഫിനഗേലിന്റെ ലിയോ വരദ്കറുടെ പുതിയ നേതൃത്വത്തോട് പുലർത്തുന്ന ചേർച്ചയ്ക്ക് ആയുസില്ലെന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്നത്.

കാലാവധി കഴിഞ്ഞ കരാറുകളുള്ള വാടകക്കാരെ കുടിയൊഴിപ്പിക്കാനുള്ള ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് ഏതാനം ഗ്രീൻ പാർട്ടി ടി ഡി മാർ വ്യക്തമാക്കിയിട്ടുണ്ട്.അതും സർക്കാരിനെ ദുർബലപ്പെടുത്തും. 2024 ലെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനും,പ്രാദേശിക തിരഞ്ഞെടുപ്പുകൾക്കും സിൻ ഫെയ്ൻ ജയിക്കുകയോ ,മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയോ ചെയ്താൽ പിന്നീടുണ്ടാവുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചേക്കും.അതൊക്കെയാണ് ,2023 ലെ ബജറ്റ് വരെ ഏത് പ്രതിസന്ധികളെയും അഭിമുഖീകരിച്ച ശേഷം ,നവംബറിൽ തിരഞ്ഞെടുപ്പ് നടത്താൻ ലിയോ വരദ്കർ ആഗ്രഹിക്കുന്നത്.

Advertisment