Advertisment

സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്കിങ് പ്രതിസന്ധി

author-image
athira p
New Update

ലണ്ടന്‍: യുഎസിനു പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്കിങ് രംഗം ഭീഷണി നേരിടുന്നു. രാജ്യത്തെ പ്രമുഖ ഇന്‍വെസ്ററ് ബാങ്കായ ക്രെഡിറ്റ് സ്വീസിന്റെ ഓഹരിവില തിങ്കളാഴ്ച കൂപ്പുകുത്തി. പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Advertisment

publive-image

വിപണിയിലെ ഇവരുടെ പ്രധാന എതിരാളികളായ യു.ബി.എസുമായി ക്രെഡിറ്റ് സ്വീസ് അധികൃതര്‍ ധാരണയിലെത്തിയതിനു പിന്നാലെയാണ് ഓഹരി വില 60 ശതമാനത്തിലേറെ ഇടിഞ്ഞത്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓഹരികള്‍ ഏറ്റെടുക്കാനാണ് യു.ബി.എസുമായി ധാരണയില്‍ എത്തിയത്.

ഉയര്‍ന്ന കിട്ടാക്കടം, ഉന്നത മാനേജ്മെന്റ് തലത്തില്‍ അടിക്കടിയുണ്ടായ മാറ്റം, യു.ബി.എസ് ഉള്‍പ്പെട്ട ചാരവൃത്തി വിവാദം എന്നിവയാണ് ക്രെഡിറ്റ് സ്വീസിനെ പ്രതിസന്ധിയില്‍ എത്തിച്ചത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ യു.ബി.എസ് ഓഹരികളും തകര്‍ച്ച നേരിട്ടിരുന്നു.

Advertisment