Advertisment

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയാകാം: പുടിന്‍

author-image
athira p
New Update

മോസ്കോ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനു മുന്നിലാണ് പുടിന്‍ ചര്‍ച്ചാ സാധ്യത മുന്നോട്ടു വച്ചത്.

Advertisment

publive-image

യുക്രെയ്ന്‍ പ്രശ്നം പരിഹരിക്കുക എന്നതാണ് ഷിയുടെ മോസ്കോ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകളിലൊന്ന്. ങ് യുദ്ധം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം 12 ഇന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. സമവായ ചര്‍ച്ചകള്‍ക്ക് എപ്പോഴും തയാറാണെന്ന് പുടിന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷി ജിന്‍പിങ് തിങ്കളാഴ്ച ഉച്ചയോടെ റഷ്യയിലെത്തിയത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഷിയുടെ ആദ്യ മോസ്കോ സന്ദര്‍ശനം കൂടിയാണിത്.

അതേസമയം, ചൈനയുടെ സമാധാന ശ്രമങ്ങള്‍ വെറും തന്ത്രം മാത്രമാണെന്നാണ് യു.എസ് വിലയിരുത്തല്‍. ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്‍റെയോ പിന്തുണയില്‍ തങ്ങളുടെ തന്നെ ആവശ്യപ്രകാരം യുദ്ധം നിര്‍ത്താനുള്ള നീക്കമാണ് റഷ്യയുടെതെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ പറഞ്ഞു. യുക്രെയ്ന്‍ മേഖലകളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാതെയുള്ള വെടിനിര്‍ത്തല്‍ അധിനിവേശത്തെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്നും ബ്ളിങ്കന്‍.

Advertisment