Advertisment

അയര്‍ലണ്ടിലെ അഭയാര്‍ഥികളുടെ ഞെട്ടിക്കുന്ന കണക്കുകളുമായി ഇന്റഗ്രേഷന്‍ വകുപ്പ്

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അഭയാര്‍ഥികളുടെ എണ്ണം ഞെട്ടിക്കുന്ന വിധത്തില്‍ പെരുകുന്നു.അതേസമയം മതിയായ താമസ സൗകര്യങ്ങളില്ലാതെ ഇവരുടെ താമസവും ജീവിതവും പ്രതിസന്ധിയും ഏറുകയാണ്. സൗകര്യങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടി കുട്ടികളുമായല്ലാതെയെത്തുന്ന അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നത് ജനുവരി 24ന് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.ഇത്തരത്തില്‍ 554 പേരെങ്കിലും പുറത്തായിട്ടുണ്ട്.അവരില്‍ 233 പേര്‍ക്ക് ഇനിയും തല ചായ്ക്കാനിടമായിട്ടില്ല.

Advertisment

publive-image

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഡയറക്ട് പ്രൊവിഷനിലുള്ളവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.2022 മാര്‍ച്ചില്‍ 10447 ഡയറക്ട് പ്രൊവിഷന്‍കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 20001ആയി ഉയര്‍ന്നു.ഇവരില്‍ 5064 പേര്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ പ്രകാരമെത്തിയവരാണ്.

താമസസൗകര്യമില്ലാത്തതാണ് അഭയാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.അഭയാര്‍ഥി പദവിയോടെ എത്തുന്നവര്‍ക്ക് താമസസൗകര്യവും മറ്റും ലഭിക്കുന്നുണ്ട്. പക്ഷേ അഭയാര്‍ഥി പദവിപോലും ലഭിക്കാത്തവരുടെ കാര്യം കഷ്ടമാണ്.പദവി ലഭിച്ചിട്ടും ജീവിതം ക്രമപ്പെടുത്താനാകാത്തവരുമേറെയാണ്.അന്താരാഷ്ട്ര പരിരക്ഷാ പദവി ലഭിക്കുന്നവര്‍ക്ക് ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്‌മെന്റ് (എച്ച് എ പി),ഹോംലെസ്നെസ് സര്‍വ്വീസ് എന്നിവ പോലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കും.എന്നാല്‍ ഈ പദവി ലഭിക്കാത്തവര്‍ക്ക് ഇത്തരം സഹായങ്ങളൊന്നുമില്ല.

അയര്‍ലണ്ടില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ലഭിച്ച 52 പേരോട് എമര്‍ജസി അക്കൊമൊഡേഷനിലേയ്ക്ക് മാറണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയ സംഭവം പുറത്തുവന്നതോടെയാണ് അഭയാര്‍ഥികളുടെ ദുരിതജീവിതം വാര്‍ത്തയാകുന്നത്.ഡയറക്ട് പ്രൊവിഷനില്‍ കഴിയുന്ന ഇവരെരോട് അടുത്തയാഴ്ച ക്ലെയറിലെ നോക്കലിഷീനിലുള്ള ടെന്റിലേക്ക് മാറണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചിട്ടുള്ളത്.52 അവിവാഹിതര്‍ക്കാണ് ഇത്തരത്തില്‍ കത്തുകള്‍ നല്‍കിയത്.രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ അയര്‍ലണ്ടില്‍ ഡയറക്ട് പ്രൊവിഷനില്‍ കഴിയുന്നവരാണിവര്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍, ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെല്ലാം സ്വതന്ത്രമായ താമസവും സ്വയം പര്യാപ്തതയും സര്‍ക്കാര്‍ ഓഫര്‍ ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളിലെ വൗച്ചര്‍ ഭക്ഷണ പദ്ധതിയിലേക്കുള്ള പ്രവേശനവും പിന്‍വലിച്ചു. അങ്ങനെയുള്ളവരെയാണ് ഇപ്പോള്‍ ക്ലെയറിലെ നോക്കാലിഷീനിലേയ്ക്ക് മാറ്റുന്നത്. ഇവിടെ ടെന്റില്‍ ഇപ്പോള്‍ 79പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് 52 പേര്‍കൂടിയെത്തുന്നത്.

ഇന്റര്‍നാഷണല്‍ പ്രൊവിഷനിലൂടെ പുതിയതായെത്തുന്നവരെ താമസിപ്പിക്കുന്നതിനായാണ് അഭയാര്‍ഥികളെ മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.എല്ലാവരെയും ടെന്റിലേയ്ക്കല്ല മാറ്റുന്നത്. ചിലരെ അടിയന്തിര താമസസൗകര്യങ്ങളിലേയ്ക്കും അഞ്ച് പേരെ ഓള്‍ട്ടര്‍നേറ്റീവ് എമര്‍ജന്‍സി അക്കൊമൊഡേഷനിലേയ്ക്കുമാണ് മാറ്റുന്നത്. മറ്റെല്ലാവരും നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസ് അക്കോമഡേഷന്‍ വിട്ടുവെന്നും വക്താവ് പറഞ്ഞു.

അഭയാര്‍ഥികളെ ടെന്റുകളിലേയ്ക്ക് മാറ്റാനുള്ള തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് മൂവ്മെന്റ് ഓഫ് അസൈലം സിക്കേഴ്സ് ഇന്‍ അയര്‍ലണ്ട് പറഞ്ഞു. അഭയാര്‍ഥികളെ കന്നുകാലികളോടെന്ന ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റുന്നു. ഒരു കൗണ്ടിയില്‍ നിന്നും മറ്റൊരു കൗണ്ടിയിലേയ്ക്ക് മാറ്റുമ്പോള്‍ അവര്‍ക്ക് ജോലിയും വിദ്യാഭ്യാസവുമെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടെന്ന് സംഘടനയുടെ വക്താവ് ഭുലേലാനി എംഫാക്കോ പറഞ്ഞു.

ഢയറക്ട് പ്രൊവിഷനിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ അതൊന്നും ലഭിക്കാറില്ല. എച്ച് എ പി നിരസിക്കുന്ന ഒട്ടേറെ ഭൂഉടമകളുണ്ടെന്നും വക്താവ് പറഞ്ഞു.ഇവിടെ നിന്നും പുറത്തായവരെ പീറ്റര്‍ മക്വെറി ട്രസ്റ്റ്, ഡീപോള്‍ എന്നിവ സഹായിക്കുമെന്നാണ് കരുതുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Advertisment