Advertisment

നോറോ വൈറസുകള്‍ ശരവേഗത്തില്‍ പടരുന്നു… കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടി രോഗികള്‍

author-image
athira p
New Update

ഡബ്ലിന്‍ : നോറോ വൈറസ് കേസുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി എച്ച. എസ് .ഇ.കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിന്റെ നാലിരട്ടി നോറോ കേസുകളാണ് ഇപ്പോഴുള്ളത്. രോഗബാധയുടെ ലക്ഷണങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്ന് എച്ച് എസ് ഇ ആളുകളോട് അഭ്യര്‍ഥിച്ചു.

Advertisment

publive-image

ശീതകാലത്ത് ഛര്‍ദ്ദിയും വയറിളക്കത്തിനുമാണ് നോറോവൈറസ് കാരണമാകുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. വളരെ വേഗം പടരുകയും ചെയ്യും.ഈ വര്‍ഷം ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ 394 നോറോ കേസുകളാണ് എച്ച് പി എസ് സി സ്ഥിരീകരിച്ചത്.കഴിഞ്ഞ വര്‍ഷം ഇതേ സമയം 109 കേസുകളായിരുന്നു ഉണ്ടായിരുന്നത്.

ചെറിയ കുട്ടികളെയും പ്രായമായവരെയുമാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് എച്ച് എസ് ഇ വ്യക്തമാക്കി. 65 വയസ്സിനു മുകളിലുള്ളവരിലാണ് 50% കേസുകളും.28% കേസുകള്‍ അഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികളിലുമാണ് .സ്‌കൂളുകള്‍, ക്രെഷുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ പൊട്ടിപ്പുറപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്. ആറ് മാസത്തില്‍ താഴെ പ്രായമുള്ളവരിലും വൃദ്ധരിലും ഡീ ഹൈഡ്രേഷന് സാധ്യതയുണ്ടെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് പുറമേ, ചെറിയ പനി, തലവേദന, വേദനയോടെയുള്ള വയറുവേദന, കൈകാല്‍ വേദന എന്നിവയൊക്കെ നോറോവൈറസ് ലക്ഷണമാണെന്ന് എച്ച് എസ് ഇ പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതലുണ്ടാകണമെന്ന് എച്ച് എസ് ഇ അഭ്യര്‍ഥിച്ചു.ഇടയ്ക്കിടെ കൈകഴുകുന്നതിനും മലിനമായ പരിസരങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നത് നോറോവൈറസ് പിടിപെടുന്നതിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ്. എന്നാല്‍ ആല്‍ക്കഹോള്‍ ഹാന്‍ഡ് ജെല്ലുകള്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കില്ലെന്നത് ശ്രദ്ധിക്കണമെന്നും എച്ച് എസ് ഇ വ്യക്തമാക്കി.

Advertisment