Advertisment

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് ഖലിസ്ഥാന്‍ മാര്‍ച്ച്

author-image
athira p
New Update

ലണ്ടന്‍: പഞ്ചാബ് പോലീസ് ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍ വീണ്ടും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ ഹൈ കമ്മീഷനില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ തടഞ്ഞ യു.കെ പൊലീസിനു നേരെ മഷിയും വെള്ളക്കുപ്പിയും എറിഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യവും ഉയര്‍ത്തി.

Advertisment

publive-image

നേരത്തെ ഖലിസ്ഥാന്‍ വാദികള്‍ ഹൈക്കമ്മീഷനിലെ ഇന്ത്യന്‍ ദേശീയ പതാക നശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ച പതാകയേക്കാള്‍ വലുത് ഹൈക്കമ്മീഷനിലെ ജീവനക്കാര്‍ പുതുതായി സ്ഥാപിച്ചു.

ആദ്യത്തെ മാര്‍ച്ചിലും സംഘര്‍ഷത്തിലും സുരക്ഷാ വീഴ്ചയുണ്ടായതായാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇതിനുള്ള മറുപടി എന്നു പറഞ്ഞിട്ടല്ലെങ്കിലും, ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന അധിക ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് എടുത്തു മാറ്റി. ഗതഗാത തടസമുണ്ടാക്കുന്നതു കാരണമാണ് ബാരിക്കേഡുകള്‍ മാറ്റിയതെന്നും, സുരക്ഷയില്‍ കുറവ് വരുത്തിയിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഇതിനു ശേഷമാണ് രണ്ടാതും ഖാലിസ്ഥാനികള്‍ ലണ്ടനില്‍ മാര്‍ച്ച് നടത്തിയത്. 24 ബസ് നിറയെ പൊലീസാണ് ഇന്ത്യന്‍ ഹൈകമീഷന് സുരക്ഷയൊരുക്കാന്‍ ഇറങ്ങിയത്. രണ്ടായിരത്തോളം പ്രതിഷേധത്തില്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്.

Advertisment