Advertisment

റിയാദിലെ പ്രമുഖ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ പ്രവാസി സാമൂഹിക കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
athira p
Updated On
New Update

റിയാദ് : ജീവകാരുണ്യ രംഗത്ത് നന്മയാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് ഘടകം ഇഫ്താർ മീറ്റും, പുതിയ അംഗങ്ങൾക്കുളള മെമ്പർഷിപ്പ് വിതരണവും, സംഘടിപ്പിച്ചു.

Advertisment

publive-image

സുലൈമാനിയയിലെ മലാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പ്രസിഡന്റ്‌ അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.

സമസ്ത ഇസ്ലാമിക് സെൻറർ ഒലയ്യ ഏരിയാ പ്രസിഡന്റ് താജുദ്ദീൻ ഹുദവി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു.

പുതിയ മെമ്പർമാർക്കുള്ള അംഗത്വ കാർഡ് താജുദ്ദീൻ ഹുദവിയിനിന്നും ഏറ്റു വാങ്ങി.

സംഘടനയുടെ ചെയർമാൻ ഗഫൂർ ഹരിപ്പാട് സത്താർ മാവൂർ  മുസ്തഫ ആതവനാട് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

സെക്രട്ടറി ഹാസിഫ് കളത്തിൽ സ്വാഗതവും, ട്രഷറർ സുബൈർ കുപ്പം നന്ദിയും പറഞ്ഞു.

Advertisment