Advertisment

കള്ളനും ഭഗവതിയും മാർച്ച് 31 ന് തിയറ്ററുകളിൽ

author-image
athira p
New Update

തിരുവനന്തപുരം : ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും മാർച്ച് 31 ന് തിയറ്ററുകളിൽ എത്തുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും, ടീസറിനും ഗാനത്തിനും വൻ സ്വീകാര്യത ലഭിക്കുകയുണ്ടായി. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. കള്ളനായ മാത്തപ്പന്റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

Advertisment

publive-image

സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ ജോൺകുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ. പ്രൊഡക്‌ഷൻ കൺട്രോളർ രാജേഷ് തിലകം. കഥ കെ.വി. അനിൽ. പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്. കലാ സംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി. സ്റ്റിൽസ് അജി മസ്‌ക്കറ്റ്. ഡിസൈൻസ് കോളിൻസ് ലിയോഫിൽ.

സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ. ഫൈനൽ മിക്സിങ് രാജാകൃഷ്ണൻ. കൊറിയോഗ്രഫി കല മാസ്റ്റർ. ആക്‌ഷൻ മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ. അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ. വർഗീസ്, അലക്സ് ആയൂർ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്. കാലിഗ്രാഫി കെ.പി. മുരളീധരൻ. ഗ്രാഫിക്സ് നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട് അസിം കോട്ടൂർ, പിആർഒ. എം.കെ. ഷെജിൻ

Advertisment