Advertisment

മദ്യപിച്ച് ലക്കുകെട്ടെത്തി, വീട്ടിൽ കയറ്റിയില്ല; രാവിലെ മകൾ കാണുന്നത് മുറ്റത്ത് പിതാവ് വെട്ടേറ്റ് മരിച്ച നിലയിൽ, തമിഴ്നാട്ടിൽ വയോധികൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

author-image
neenu thodupuzha
New Update

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ അജ്ഞാതർ വെട്ടിക്കൊന്നു. കാഡ്‍പാഡി ലത്തേരി സ്വദേശി  ശെൽവമാണ് കൊല്ലപ്പെട്ടത്.

Advertisment

വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെൽവത്തെ മകൾ വീട്ടിൽ കയറ്റിയില്ല. വീടിന്‍റെ വരാന്തയിൽ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറന്നുനോക്കുമ്പോൾ വരാന്തയിൽ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു.

publive-image

രാത്രി ശബ്ദമൊന്നും കേട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ലത്തേരി പോലീസെത്തി മൃതശരീരം  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ശെൽവവും അയൽക്കാരും ബന്ധുക്കളുമായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.

ഇതാണോ കൊലപാതകത്തിന് കാരണമെന്ന്  പൊലീസിന് സംശയമുണ്ട്. ശെൽവവുമായി തർക്കമുണ്ടായിരുന്നവരെ  പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഫൊറൻസിക് സംഘം പരിശോധന നടത്തി.

Advertisment