Advertisment

അഫ്ഗാന്‍ അവലോകനം: താലിബാന് ക്ഷണമില്ല

author-image
athira p
New Update

ദോഹ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത യോഗത്തിന് ഖത്തറില്‍ തുടക്കമായി. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരിട്ട് പങ്കെടുക്കുന്ന യോഗത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ ഭരണകൂടത്തിനു നേതൃത്വം നല്‍കുന്ന താലിബാന്‍ ഭീകരസംഘടനയെ ക്ഷണിച്ചിട്ടില്ല.

Advertisment

publive-image

സര്‍ക്കാര്‍ പ്രതിനിധികള്‍ എന്ന നിലയിലും ക്ഷണമില്ല. 2021ല്‍ അധികാരത്തിലെത്തിയെങ്കിലും മിക്ക ലോകരാജ്യങ്ങളും ഇതുവരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കാബൂളില്‍ അംബാസഡറെ നിയമിക്കണമെന്ന ആവശ്യം യു.എന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല.

നിലവില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് സുസ്ഥിരതയിലേക്ക് തിരിച്ചെത്താനുള്ള വഴി കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അഫ്ഗാന്‍ വിഷയത്തില്‍ കാലങ്ങളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്കാണ് ഖത്തറില്‍ പ്രത്യേക യോഗം ചേരാന്‍ യു.എന്‍ തീരുമാനിച്ചത്.

Advertisment