Advertisment

നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ ഏകദേശം 88 ലക്ഷം ആളുകള്‍ നികുതി അടക്കുന്നത് നിര്‍ത്തി ; പൊളിഞ്ഞത് നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന കേന്ദ്ര വാദം

New Update

ഡല്‍ഹി : നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന് കണക്കുകള്‍. നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇതിനു വിരുദ്ധമായുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

Advertisment

publive-image

നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ ഏകദേശം 88 ലക്ഷം ആളുകള്‍ നികുതി അടക്കുന്നത് നിര്‍ത്തിയെന്ന കണക്കുകളാണ് പുറത്ത് വന്നത്. മുമ്പ് റിട്ടേണ്‍ നല്‍കിയവരില്‍ 88 ലക്ഷം പേര്‍ 2016ല്‍ റിട്ടേണ്‍ നല്‍കിയില്ലെന്നാണ് ഇന്ത്യന്‍ എകസ്പ്രസ് പുറത്ത് വിട്ട കണക്കുകളിലുള്ളത്.

2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

നോട്ട് നിരോധനം കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുണ്ട്.

Advertisment