Advertisment

കരസേനാ ഉദ്യോഗസ്ഥരോട് 89 ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് ഒഴിവാക്കാൻ നിർദേശം നൽകി: ഫേസ്ബുക്ക്, ടിക്റ്റോക്, ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള ആപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കരസേനാ ഉദ്യോഗസ്ഥരോട് 89 ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ടിക്റ്റോക്, ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.

Advertisment

publive-image

കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പുകൾ വഴി ഫോണിലെ വിവരങ്ങൾ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ൃഡേറ്റിംഗ് അപ്പായ ടിന്റർ, കൗച് സർഫിംഗ്, വാർത്ത അപ്പ്ളിക്കേഷൻ ആയ ഡെയിലി ഹണ്ട് തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയിൽ ഉണ്ട്. നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ കൂടി അടങ്ങിയ പട്ടികയോടൊപ്പമാണ് മറ്റു 89 ആപ്പുകൾ കൂടി ഒഴിവാക്കണമെന്ന് കരസേന നിർദേശിച്ചിരിക്കുന്നത്. ൃ

Advertisment