Advertisment

5g നെറ്റ് വർക്കിൽ ഒന്നാം സ്ഥാനത്തു ഇടപിടിച്ചു കുവൈത്ത്

author-image
athira p
Updated On
New Update

കുവൈത്ത്: 5ജി നെറ്റ് വർക്ക് വേഗതയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തു ഇടം പിടിച്ചു കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വിട്ട സാങ്കേതിക റിപ്പോർട്ടുകളെ ഉദ്ധരിച്ചു പ്രദേശിക അറബ് പത്രമാണ് റിപ്പോർട്ട്‌ പുറത്തു വിട്ടത് . (5ജി ) നെറ്റ്‌വർക്ക് ഉപയോഗിച്ചുള്ള വീഡിയോ,മൊബൈൽ ഫോൺ വഴിയുള്ള ക്ലിപ്പുകൾ മുതലായവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വേഗതയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്തും സൗദി അറേബ്യയും വലിയ കുതിച്ചുചാട്ടം നടത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Advertisment

publive-image

കുവൈത്തും സൗദി അറേബ്യയും 19 % വീതം ഈ രംഗത്ത് മികവ് പുലർത്തി. ബഹ്‌റൈനിൽ 13% വും യുഎഇയിൽ 12% വും , ഖത്തറിൽ 9%വും ഒമാനിൽ 8%വുമാണ് വേഗത.  4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് ഡൗൺലോഡ് വേഗതയിൽ കുവൈത്ത്‌ 10.8 മടങ്ങ് വേഗതയാണ് രേഖപ്പെടുത്തിയത്. 8.1 മടങ്ങ് വേഗതയുമായി യുഎഇ രണ്ടാം സ്ഥാനവും 7.7 മടങ്ങ് വേഗതയുമായി സൗദി അറേബ്യ മുന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് ഡൗൺലോഡ് വേഗതയിൽ 7.1മടങ്ങ് വേഗതയുമായി ഖത്തർ നാലാം സ്ഥാനത്തും 5.3 മടങ്ങ് വേഗതയുമായി ബഹ്‌റൈൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്. എന്നാൽ ഒമാനിൽ 4G നെറ്റ് വർക്കിനെ അപേക്ഷിച്ചു 5.2 മടങ്ങ് മാത്രമാണ് ഡൗൺ ലോഡ് വേഗത.

5G നെറ്റ് വർക്ക് ലഭ്യതയിലും കുവൈത്ത് തന്നെയാണ് മുന്നിൽ. കുവൈത്തിലെ 39.4% പ്രദേശങ്ങളിലും 5G നെറ്റ് വർക് ലഭ്യമാണ്. ബഹറിനിൽ 26.8% വും ,സൗദി അറേബ്യയിൽ 23.5% വും , ഖത്തറിൽ 15.6% വും ഖത്തറിൽ 14.2% വും പ്രദേശങ്ങളിലുമാണ് 5G നെറ്റ്വർക്ക് ലഭിക്കുന്നത് .അതെ സമയം ഒമാൻ ഏറ്റവും പുറകിലായത് 5G നെറ്റ് വർക്ക് ലഭ്യതയിൽ ഒമാനാണ് 13.7%.

മൾട്ടിപ്ലെയർ ഗെയിമുകൾ, മൊബൈൽ ഫോൺ വഴിയുള്ള ക്ലിപ്പുകൾ മുതലായവ പ്ലേ ചെയ്യൽ, തത്സമയ ആപ്ലിക്കേഷനുകൾ വഴിയുള്ള വോയിസ് കമ്മ്യൂണിക്കേഷൻ എന്നീ രംഗത്തും ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് തന്നെയാണ് മുന്നിൽ എന്നും കണക്കുകൾ ഉദ്ധരിച്ചു പത്രം റിപ്പോർട്ട് ചെയ്യുന്നത്

Advertisment