കുവൈറ്റില്‍ അയല്‍ രാജ്യത്ത് നിന്ന് എത്തിയ ബോട്ടില്‍ നിന്നും 94 ഹാഷിഷ് കഷ്ണങ്ങള്‍ പിടിച്ചെടുത്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 12, 2019

കുവൈറ്റ് : കുവൈറ്റില്‍ അയല്‍രാജ്യത്ത് നിന്ന് എത്തിയ ബോട്ടില്‍ നിന്നും 94 ഹാഷിഷ് കഷ്ണങ്ങള്‍ പിടിച്ചെടുത്തു . ഹാഷിഷിന് പുറമെ ഒരു പൊതി ഹെറോയിനും , ഒരു ചെറിയ സഞ്ചിയില്‍ മെഥും പിടിച്ചെടുത്തിട്ടുണ്ട്.

റഡാറിന്റെ സഹായത്തോടെയാണ് കുവൈറ്റ് തീരത്ത് നിഴഞ്ഞുകയറിയ ബോട്ട് കണ്ടെത്തിയത്. ഉടനടി തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

ബോട്ടിനുള്ളില്‍ രണ്ട് ആളുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബോട്ടില്‍ നിന്ന് കണ്ടെടുത്ത അഞ്ച് പെട്ടികളിലായാണ് 94 കഷ്ണം ഹാഷിഷും , ഹെറോയിനും മെഥും ഒളിപ്പിച്ചിരുന്നത്.

×