Advertisment

അടുത്ത തവണ ബുള്ളറ്റ് ഓടിക്കണമെന്ന് ടൊവീനോ; കിടിലന്‍ മറുപടിയുമായി അനു സിത്താരയും

author-image
ഫിലിം ഡസ്ക്
Updated On
New Update

actress anu sithara tovino comment viral

Advertisment

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും അതിന് ലഭിക്കുന്ന കമന്‍റുകളും കമന്‍റുകള്‍ക്കുള്ള താരങ്ങളും മറുപടിയും പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അനു സിത്താര പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് ടൊവിനോ തോമസ് ഇട്ട കമന്‍റും അതിന് അനു സിത്താര നല്‍കിയ കിടിലന്‍ മറുപടിയുമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇരുതാരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രമാണ് അനു സിത്താര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ടൊവിനോയെ പിറകിൽ ഇരുത്തി അനു സ്കൂട്ടർ ഓടിക്കുന്നതാണ് ചിത്രം.  ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം’ എന്നാണ് ഈ ചിത്രത്തിനടിയില്‍ ടൊവിനോ കുറിച്ച കമന്‍റ് .  അനു നൽകിയ മറുപടി ഇങ്ങനെ;‘ടൊവിനോ ചേട്ടൻ കൂടെ ഉണ്ടെങ്കിൽ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’. സൈബര്‍ ലോകത്ത് ഏറെ ആരാധകരുടെ ഉള്ള ഇരുവരുടെയും സൗഹൃദ കമന്‍റ്  ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്‍തിരിക്കുന്നത്.

publive-image

Advertisment