Advertisment

കുവൈറ്റിലെ മഹ്ബൂലയില്‍ 600ഓളം പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കൊറോണ നിരീക്ഷണത്തില്‍ ; കെട്ടിടത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ മഹ്ബൂലയില്‍ 600ഓളം പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കൊറോണ നിരീക്ഷണത്തില്‍ . നിരീക്ഷണം രണ്ടാം ദിവസത്തിലേക്ക് കടന്നു. ജലീബില്‍ നിന്നുള്ള ഇന്ത്യാക്കാരുള്‍പ്പെടെ ഡസന്‍ കണക്കിന് ഏഷ്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഒരു വീട്ടില്‍ ക്വാറന്റൈന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു .

Advertisment

publive-image

ഇന്ത്യാക്കാരനായ യുവാവിനും ഭാര്യയ്ക്കും കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ക്വാറന്റൈന്‍ തീരുമാനം ഉണ്ടായത്. കെട്ടടത്തിന്റെ മുന്നില്‍ ആഭ്യന്തരമന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കെട്ടിടത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പ്രവേശനങ്ങള്‍ പൂര്‍ണമായും തടഞ്ഞിരിക്കുകയാണ് .

കെട്ടിടത്തിലുള്ള തൊഴിലാളികള്‍ക്ക് രണ്ടാഴ്ച്ചത്തേയ്ക്ക് ഭക്ഷണം നല്‍കാന്‍ ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്‍കൈ എടുത്തിട്ടുണ്ട്.

kuwait kuwait latest
Advertisment