Advertisment

ശ്രീരാമനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സീത ജീവിത കാലം മുഴുവന്‍ ഒരുപാട് യാതനകള്‍ സഹിച്ച ഒരു മാന്യസ്ത്രീയാണ് ; അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതയുടേയും പ്രതിമ സ്ഥാപിക്കണം; യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ശ്രീരാമന്റെ പ്രതിമയ്‌ക്കൊപ്പം അയോധ്യയില്‍ സീതയുടേയും പ്രതിമ സ്ഥാപിക്കണമെന്ന് യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്.  സീതാ ദേവിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി നീതി നല്‍കണമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

‘മറ്റെല്ലാത്തിനുമൊപ്പം സീതയെ മറക്കാനുള്ള പ്രവണതയയും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. ശ്രീരാമനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സീത ജീവിതകാലം മുഴുവന്‍ ഒരുപാട് യാതനകള്‍ സഹിച്ച ഒരു മാന്യസ്ത്രീയാണ്’ എന്നുമാണ് കരണ്‍ സിംഗ് കത്തില്‍ വ്യക്തമാക്കുന്നത്.

കരണ്‍ സിംഗ് ഈ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് കത്തെഴുതുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതു സംബന്ധിച്ച് കരണ്‍ സിംഗ് ആദ്യമായി കത്തെഴുതിയത്.

അയോധ്യയില്‍ രാമന്റെ വലിയൊരു പ്രതിമയുണ്ട്. എന്നാല്‍ രാമനെ കല്യാണം കഴിച്ച് അദ്ദേഹത്തിനൊപ്പം വനവാസജീവിതവും നയിച്ചവളാണ് സീത. ഈ വര്‍ഷങ്ങളത്രയും സഹനജീവിതം നയിച്ച സീതയെ പിന്നീട് രാവണന്‍ തട്ടിക്കൊണ്ടു പോയി ലങ്കയില്‍ തടവിലാക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ സീതയ്ക്ക് അയോധ്യയില്‍ അനുയോജ്യമായ സ്മാരകം വേണമെന്നാണ് കരണ്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment