Advertisment

കോഴിക്കോട് സ്വദേശി സൗദിയിലെ തായിഫില്‍ നിര്യാതനായി.

author-image
admin
New Update

തായിഫ് : കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങൽ കെസിസി മുഹമ്മദ് (48) ആണ് തായിഫിൽ മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സഹപ്രവര്‍ത്തകര്‍ ഉടനെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Advertisment

publive-image

24 വര്‍ഷമായി തായിഫ് ഉക്കാദ് സ്ട്രീറ്റില്‍  ലഘുഭക്ഷണശാല നടത്തുകയായിരുന്നു മൃതദേഹം സെയ്ല്‍ റോഡിലുള്ള ഇബ്രാഹീം ജഫാലി മഖ്ബറയിൽ ഖബറടക്കി.തായിഫ് കെഎംസി. സി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരേതനായ അബൂബക്കർ ഹാജിയാണ് പിതാവ്. മാതാവ്: മറിയം, ഭാര്യ: ഫൗസിയ മാവൂർ പാറമ്മൽ, മക്കൾ: മുഹ്സിന, മുബഷിർ. ജാമാതാവ്: ശംസീർ പെരുമണ്ണ. സഹോദരങ്ങൾ: പരേതനായ കെസിസി. അഹമ്മദ് കുട്ടി ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് ഫൈസി, ഫാത്തിമ, ആമിന.

Advertisment