Advertisment

കൊല്ലം കുണ്ടറ സ്വദേശി റിയാദില്‍ മരണപെട്ടു , ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

author-image
admin
New Update

റിയാദ് : സൗദിയിലെ റിയാദിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ ജസീറ കമ്പനിയിലെ ജോലിക്കാരനായ കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വർഗീസി (61 ) നെയാണ് മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.ഞായറാഴ്ച്ച രാവിലെയാണ് ലൂയിസ് വർഗീസ് താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോലീസെത്തി മോർച്ചറിയിലേക്ക് മാറ്റി.

Advertisment

publive-image

കഴിഞ്ഞ 24 വർഷമായി ലൂയിസ് സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുന്നു. റിയാദിലെ ന്യൂ സനയ്യയിൽ പ്രവർത്തിക്കുന്ന അൽജസീറ കമ്പനിയിൽ ഡ്രൈവറായാണ് ലൂയിസ് വർഗീസ് ജോലി ചെയ്തിരുന്നത്.ജോലി ചെയ്യുന്ന സ്ഥാപനവുമായി സുഖകരമല്ലാത്ത ബന്ധമായിരുന്നു ലൂയിസ് വർഗീസിന് ഉണ്ടായിരുന്നത്. കമ്പനിയുടെ തൊഴിലാളി വിരുദ്ധ നടപടികൾക്ക് എതിരായി നിയമ പരമായ പോരാട്ടം നടത്തി വരികയായിരുന്നു. താമസിയാതെ അനുകൂല തീരുമാനം വരുമെന്ന സൂചന തങ്ങൾക്ക് ലഭിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു. അതിനിടയിലാണ് ലൂയിസിന്റെ മരണം സംഭവിക്കുന്നത്.

ലീനയാണ് ഭാര്യ. ഒരു മകളുമുണ്ട്. മുതിരവിള അലോഷ്യസ് ലൂയിസിന്റെയും സാറാമ്മ ലൂയിസിന്റെയും മകനാണ്. ഭാര്യ ലീന വർഗീസ്. ഒരു മകളുമുണ്ട്.

Advertisment