Advertisment

പനി ബാധിച്ച്  ജിദ്ദയിൽ  ചികിത്സയിലായിരുന്ന  പത്തനംതിട്ട  സ്വദേശി മരണപ്പെട്ടു 

New Update
ജിദ്ദ:   പനി  ബാധിച്ച്   ജിദ്ദയിൽ  ചികിത്സയിലായിരുന്ന   മലയാളി  ഞായറാഴ്ച  മരണപ്പെട്ടു.  പത്തനംതിട്ട, നാരങ്ങാനം സ്വദേശി തട്ടപ്ലാക്കൽ ഹനീഫ  മൗലവി - ആമിന ബീവി   എന്നിവരുടെ  മകൻ  ഷംസുദ്ദീൻ (54) ആണ്  മരിച്ചത്.  10 വര്ഷങ്ങളായി നജ്‌റാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ശംസുദ്ധീൻ  നാട്ടിൽ പോവുന്ന തിനായി ജിദ്ദയിലെത്തിയതായിരുന്നു.   പിന്നീട്   ജിദ്ദയിലെ ആശുപത്രിയിൽ  ചികിത്സയിലാവുകയും  ചെയ്യുകയായിരുന്നു.
Advertisment
publive-image
 
ഭാര്യ: ബീന, മകൻ: ഷംനാദ്.   ജിദ്ദയിലെ  പത്തനംതിട്ട ജില്ലാ സംഗമം പ്രവർത്തകരും   കമ്പനി  അധികൃതരും   അനന്തര  നടപടികൾക്കായി   രംഗത്തുണ്ടെന്ന്  ഇതിനായി  നേതൃത്വം  നൽകുന്ന  അലി  തെക്കുതോട്  പറഞ്ഞു.
Advertisment