Advertisment

സൗദിയിലെ ഖമീസ് മുഷൈത്തിൽ വണ്ടൂർ സ്വദേശിഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update

ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്ത് നഗരത്തിൽ മലയാളി മരണപ്പെട്ടു. മലപ്പുറം, വണ്ടൂര്‍, ചെട്ടിയാർമല്‍ സ്വദേശി ആലിക്കാപറമ്പില്‍ ശിഹാബലി (45) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഖമീസ് മുഷൈത്ത് ജി എൻ പി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. താമസ സ്ഥലത്ത് വച്ച് തളര്‍ച്ച അനുഭവപ്പെട്ട ശിഹാബലിയെ ഉടൻ ഖമീസ് ജിഎന്‍പി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.

publive-image

18 വര്‍ഷമായി സൗദിയിലുള്ള ശിഹാബലി അല്‍ ജസീറ പെയിന്റ് കമ്പനിയില്‍ കംപ്യൂട്ടര്‍ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവധിയിൽ നാട്ടിൽ പോയി തിരിച്ചെത്തിയത്. വണ്ടൂര്‍ ചെട്ട്യാര്‍മല്‍ മണ്ഡലം കെ.എം.സി.സി സെക്രട്ടറിയായിരുന്നു. കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മൃതദേഹം സംസ്കരിക്കാനുമായി രംഗത്തുണ്ട്.

Advertisment