Advertisment

മുതിർന്ന യുഡിഎഫ് നേതാവ് എ രാമസ്വാമി എൽഡിഎഫിലേക്ക് !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ എ രാമസ്വാമിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ പാര്‍ട്ടി വിട്ടത്.

ഇലക്ഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് രാമസ്വാമി വ്യക്തമാക്കി. രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവായ രാമസ്വാമി ഉന്നയിച്ചത്. രാഹുൽ ഗാന്ധി വരുന്നതു സംബന്ധിച്ചോ, തിരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങളോ തന്നെ അറിയിക്കുന്നില്ലെന്നും രാമസ്വാമി കുറ്റപ്പെടുത്തി. നീതി നടപ്പാക്കാൻ എൽഡിഎഫിനേ കഴിയുകയുള്ളൂവെന്നും രാമസ്വാമി കൂട്ടിച്ചേർത്തു.

1965 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. 1992 മുതല്‍ കെപിസിസി അംഗവും നിര്‍വ്വാഹക സമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് ക്രൂരമായ അവഗണന നേരിട്ടിട്ടും അതെല്ലാം സഹിച്ച് പാര്‍ട്ടിയില്‍ തുടരുകയായിരുന്നു. അടിസ്ഥാന തൊഴിലാളികളായ ചുമട്ടു തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവരെ പാര്‍ട്ടിയില്‍ അണിനിരത്തുന്നതിനും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് രാമസ്വാമി പറഞ്ഞു.

palakkad news
Advertisment