Advertisment

 ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി ,നാഗാലാൻഡിൽ മാത്രമേ ഇത് കാണാനാകൂ ; കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറൽ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുന്നത്. യുവാവിന്റെ ജീൻസിന് പുറകിൽ തേനീച്ചകൾ കൂട്ടംകൂടി നിൽക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു, നിരവധി പേരാണ് ഈ വീഡിയോയെ കുറിച്ച് അന്വേഷണങ്ങളുമായി എത്തിയിരിക്കുന്നത്.

Advertisment

publive-image

ജീൻസിന് പുറകിൽ തേനീച്ച കൂട്ടംചേർന്ന് സ്ഥാനമുറപ്പിച്ചതിനാൽ അനങ്ങാനാകാതെ സ്റ്റെപ്പിന് മുകളിൽ നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. യുവാവിനൊപ്പമുള്ള സുഹൃത്തുക്കൾ സംഭവം കണ്ട് ചിരിക്കുന്നുണ്ട്.

ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി നാഗാലാൻഡിൽ മാത്രമേ ഇത് കാണാനാകൂ എന്ന തലക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് പലരും വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.

Advertisment