പടം കാണാന്‍ തീയേറ്ററില്‍ പോയി, പടമില്ല ഇതെന്തൊരാഭാസം’ ‘ആഭാസത്തിന് തീയേറ്ററുകളിൽ അപ്രഖ്യാപിത വിലക്ക്;

സൂര്യ രാമചന്ദ്രന്‍
Monday, May 7, 2018

 

ജുബിത്ത് നമ്രടത്ത് സംവിധാനം ചെയ്ത് സൂരാജ് വെഞ്ഞാറമൂട്-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ‘ആഭാസം’ (ആര്‍ഷ ഭാരത സംസ്‌കാരം) സിനിമയ്ക്ക് തീയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കെന്ന് ആരോപണം. ആദ്യം എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ ഏറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് നേടി കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയത്. 50 തീയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നത്. എന്നാല്‍ പടം റിലീസ് ചെയ്യാന്‍ പറ്റിയത് 25 തീയേറ്ററുകളില്‍ മാത്രമാണ്.

‘പടം കാണാന്‍ തീയേറ്ററില്‍ പോയി, പടമില്ല ഇതെന്തൊരാഭാസം’ എന്നെഴുതിയെ പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ നടന്‍ മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

മലയാളികുടെ കപട സദാചാര ബോധത്തെയും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷട്രീയവും വ്യക്തമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ആഭാസം. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ഒരു ബസ്, അതിലെ 30-ഓളം വരുന്ന യാത്രക്കാരിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

 

നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. സിനിമയുടെ ആദ്യത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷനില്‍ ആന്റി എസ്റ്റാബ്ലിഷ്മന്റെ് എന്ന പേരില്‍ സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ റിവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഡല്‍ഹി ട്രിബ്യൂണിലില്‍ നിന്നാണ് അണിയറ പ്രവര്‍ത്തകര്‍ അനുകൂല വിധി സമ്പാദിച്ചത്.

×