Advertisment

സസ്‌പെന്‍ഷനിലായിരുന്ന ആം ആദ്മി പാര്‍ട്ടി എം.പി ബിജെപിയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ ഡല്‍ഹി : ആം ആദ്മി പാര്‍ട്ടി എം.പി ബിജെപിയിലേക്ക്. സസ്‌പെന്‍ഷനിലായിരുന്ന പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം.പി ഹരീന്ദര്‍ സിംഗ് ഖല്‍സയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

publive-image

എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിലൂടെയാണ് ഖല്‍സ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2014ല്‍ എ.എ.പി സീറ്റില്‍ ഫത്തേപൂര്‍ സാഹിബില്‍ നിന്ന് ജയിച്ച്‌ എംപി ആയ ഇദ്ദേഹം 2015 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു.

Advertisment