രാജ്യത്താകമാനം പരിപൂർണ്ണ ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും വേണമെന്ന് എ.എ.പി.എ.

പി പി ചെറിയാന്‍
Wednesday, March 25, 2020

കാലിഫോർണിയ: ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ വൈറസ് ആയത് കരമായ തോതിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യ ത്താകമാനം ലോക്ക് ഡൗണും സെൽഫ് ക്വാറന്റയിനും പ്രഖ്യാപിക്കാൻ ഫെഡറൽ സ്റ്റേറ്റ് ലോക്കൽ ഗവൺമെൻറുകൾ അടിയന്തിരമായി നിയമ നിർമാണം നടത്തണമെന്ന് ഇന്ത്യൻ അമേരിക്കൻ ഫിസി ഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ സംഘടനയായ എ.എ.ഐ.എ ആവശ്യപ്പെട്ടു.

ഒരു ലക്ഷത്തിലധികം ഇന്ത്യൻ വംശജരായ ഡോക്ടർമാർ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയി ലെ ഏറ്റവും വലിയ ഡോക്ടർമാരുടെ സംഘടനാ പ്രസിഡന്റ് ഡോക്ടർ.സുരേഷ് റെഡിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. മാരകമായ എപ്പിഡെമിക് പൊട്ടി പുറപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്. ഓരോ മണിക്കൂറിലും കോവിഡ് 19 ഇൻഫക്ഷൻ വർദ്ധിച്ചുവരികയാണെന്നും ഇതിനെ പ്രതിരോധിക്കുന്ന തിന് വേറെ മാർഗ്ഗമില്ലെന്നും ഡോക്ടർ പറഞ്ഞു.

ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് സീനിയർ പോപ്പുലേഷനും ഡോക്ടർമാരും ഹെൽത്ത് വർക്കേഴ്സുമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഡോ.അനുപമ പറഞ്ഞു. തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ അഞ്ചാറു ദിവസത്തിനകം വൈറസ് നിയന്ത്രണാതീതമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

×