Advertisment

അനാഥാലയ വിവാദം, വാളയാർ പീഡനക്കേസ് വേട്ടക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക - അബ്ദുൽ ഹക്കിം നദ് വി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കേരളത്തിലേക്ക് വിദ്യാഭ്യാസ ആവശ്യാർത്ഥം ഉത്തരേന്ത്യയിൽ നിന്ന് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞുവെക്കുകയും, കുട്ടിക്കടത്ത് എന്ന് ആരോപിക്കുകയും ചെയ്ത ഭരണാധികാരികളും, ഉദ്ധ്യോഗസ്ഥരും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുൽ ഹക്കിം നദ് വി പറഞ്ഞു.

Advertisment

publive-image

അനാഥാലയവിവാദം, വാളയാർ കേസ് വേട്ടക്കാർക്ക് മാപ്പില്ല കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന തലകെട്ടിൽ ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി സംയുക്ത മായി നടത്തിയ ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം സ്ഥാപനങ്ങൾ ആണ് കുട്ടികളെ കൊണ്ടുവന്നത് എന്നത് കൊണ്ട് വംശീയ മുൻവിധിയോടെയാണ് സർക്കാറും, ഉദ്ധ്യോഗസ്ഥരും നിലപാട് സ്വീകരിച്ചത് സംഘ് പരിവാറിന്റെ വംശീയ മുൻവിധികൾ മതേതര സർക്കാറുകൾ വെച്ചു പുലർത്തുന്നു എന്നതിന്റെ തെളിവാണ് അനാഥാലയ വിവാദം വാളയാർ പീഡനക്കേസ് പ്രതിസ്ഥാനത്തുള്ളത് ഭരിക്കുന്ന പാർട്ടിക്കാരായതുകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെട്ടെത്.

അതിന് നേതൃത്വം നൽകിയത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാരും അദ്ധേഹം നേത്യത്വം നൽകുന്ന അഭ്യന്തര വകുപ്പും ആണ് കേസ് അട്ടിമറിച്ചത് എന്നതിനാൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല ഈ രണ്ട് കേസുകളിലും മുഖ്യ പ്രതിസ്ഥാനത്തുള്ളത് കുട്ടികളുടെ അവകാശത്തിന് വേണ്ടി സർക്കാർ ശമ്പളം കൊടുത്ത് നിയോഗിച്ച സി.ഡബ്ല്യൂ.സി ചെയർമാൻമാർ ആണ് എന്നത് കേരളീയ സമൂഹത്തിന് പൊറുത്ത് കൊടുക്കാൻ സാധിക്കാത്ത ഗൗരവമേറിയ കുറ്റമാണ് എന്നും അദ്ധേഹം കൂട്ടിച്ചേർത്തുജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു

സൗഹൃദ വേദി കൺവീണർ അഡ്വ. ഗിരീഷ് നൊചോളി, വിമൺസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് ജിസ്സ ജോമോൻ, മീഡിയാവൺ സീനിയർ റിപ്പോർട്ടർ സാജിദ് അജ്മൽ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സഫിയ ശറഫീയ, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റഫീഖ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീയ എന്നിവർ സംസാരിച്ചു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുക്മാൻ ആലത്തൂർ സ്വാഗതം പറഞ്ഞുജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി നൗഷാദ് മുഹ്യുദ്ധീൻ സമാപന പ്രഭാഷണം നിർവഹിച്ചു

Advertisment