Advertisment

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി ഞായറാഴ്ച ഡല്‍ഹിയില്‍ ....നൊബേല്‍ ലഭിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ജന്മനാട്ടിലെത്തുന്നത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി ഞായറാഴ്ച ഡല്‍ഹിയില്‍. നൊബേല്‍ ലഭിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ജന്മനാട്ടിലെത്തുന്നത്. അദ്ദേഹത്തിന് ചൊവ്വാഴ്ച വരെ ഡല്‍ഹിയില്‍ തങ്ങും.

Advertisment

publive-image

അഭിജിത് അമേരിക്കയില്‍നിന്നും ഇന്ത്യയില്‍ എത്തുന്നത് തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടാണ്. അഭിജിതിന്‍റെ 'ഗുഡ് ഇക്കണോമിക്‌സ് ഫോര്‍ ഹാര്‍ഡ് ടൈംസ്, ബെറ്റര്‍ ആന്‍സേഴ്‌സ് ടു ഔവര്‍ ബിഗസ്റ്റ് പ്രോംബ്ലംസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കും.

നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനു മുന്‍പു തീരുമാനിച്ച ഡല്‍ഹിയിലെ പുസ്തകപ്രകാശനം മാറ്റമില്ലാതെ നടത്താന്‍ അഭിജിത് തന്നെയാണു നിര്‍ദേശിച്ചത്. പശ്ചിമ ബംഗാള്‍ ലിവര്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചൊവാഴ്ച വൈകുന്നേരം അഭിജിത് പങ്കെടുക്കും.ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലേക്കു പോകുന്ന അഭിജിത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ബംഗാള്‍ സര്‍ക്കാരിന്‍റെ വക ഗംഭീര പൗര സ്വീകരണം ഒരുക്കുന്നുണ്ട്.

Advertisment