Advertisment

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു, രാകേഷ് അസ്താനയെ രക്ഷിക്കാനും ശ്രമം: അഭിഷേക് മനു സിംഗ്‌വി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയ സംരക്ഷിക്കാനായി സിവിസി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി. എന്നാല്‍ അസ്താനയുടെ താല്‍പ്പര്യമല്ല പൊതുതാല്‍പ്പര്യമാണ് സിവിസി സംരക്ഷിക്കേണ്ടതെന്ന് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. റഫാല്‍ അഴിമതി ഒളിപ്പിക്കാനും സിവിസി ശ്രമിക്കുന്നതായും സിവിസിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശ്രമിച്ചു എന്ന് അലോക് വര്‍മ്മ, ജസ്റ്റിസ് എ കെ പട്‌നായികിനോട് പറഞ്ഞതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു.

തന്റെ വീട്ടിലെത്തി സിവിസി കെ ചൗധരി അസ്താനയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു എന്നാണ് അലോക് വര്‍മ്മ വെളിപ്പെടുത്തിയത്.

Advertisment