Advertisment

 ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു ;  ഒപ്പം സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു. സര്‍വര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

Advertisment

publive-image

അധികൃതരുടെ അനുമതി ഇല്ലാതെയാണ് ഇവിടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് എബിവിപി പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയും ഇടത് വിദ്യാര്‍ഥി സംഘടനയും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ക്യാംപസിലെ ഗേറ്റിന് പുറത്താണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികാരികളെ സമൂപിച്ചെങ്കിലും അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നും കോളേജ് എബിവിപി അധ്യക്ഷന്‍ ശക്തി സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ലെന്നും ശക്തി സിങ് പറഞ്ഞു. പ്രതിമ നീക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എബിവിപി വ്യക്തമാക്കി.

Advertisment