Advertisment

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു പോലീസുകാരൻ മരിച്ചു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ചേലക്കര: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അന്തിമഹാകാളൻകാവ് പൂവ്വത്തിങ്കൽ ഗുഹാനന്ദൻ നായരുടേയും ആനന്ദവല്ലി ടീച്ചറുടേയും മകനായ പഴയന്നൂർ പോലീസ് സ്റ്റേഷനിലെ SCPO ആയ മനോജ് നംപ്യാർ (42 വയസ്സ്) മരണമടഞ്ഞത്.

ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്.

publive-image

കല്യാണത്തിൽ പങ്കെടുത്ത് ചേലക്കര അന്തിമഹാകാളൻകാവിലെ വീട്ടിലേക്കുള്ള യാത്രയിൽ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.ഭാര്യ-ശ്രീധന്യ (ഹയർ സെക്കണ്ടറി അധ്യാപിക) മക്കൾ :സിദ്ധാർത്ഥ് നംപ്യാർ, ശങ്കർദേവ് നംപ്യാർ. സഹോദരൻ:വിനോദ് നംപ്യാർ.

Advertisment