Advertisment

ചങ്ങനാശ്ശേരിയിൽ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​മു​ക​ളി​ല്‍ നി​ന്നു കാ​ല്‍​വ​ഴു​തി വീ​ണ് ഗൃഹനാഥന്‍ മ​രി​ച്ചു

New Update

ച​ങ്ങ​നാ​ശേ​രി: മാ​മ്മൂ​ട് ചേ​ന്ന​മ​റ്റ​ത്ത് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​മു​ക​ളി​ല്‍ നി​ന്നു കാ​ല്‍​വ​ഴു​തി വീ​ണ് ഗൃഹനാഥന്‍ മ​രി​ച്ചു. പു​ളി​ങ്കു​ന്ന് പു​ന്ന​ക്കു​ന്നം ചേ​പ്പി​ല ഫി​ലി​പ്പ്(​സി​ബി​ച്ച​ന്‍-56)​ആ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ജോ​സി​ക്കു​വേ​ണ്ടി ചേ​ന്ന​മ​റ്റ​ത്ത് നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ ജോ​ലി​ക്കാ​ര്‍​ക്കൊ​പ്പം നി​ന്ന ഫി​ലി​പ്പ് കാ​ല്‍​വ​ഴു​തി നി​ല​ത്തു​വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് സംഭവം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫി​ലി​പ്പി​നെ ചെ​ത്തി​പ്പു​ഴയിലുള്ള സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സ​സം​സ്കാ​രം പി​ന്നീ​ട്.​ഭാ​ര്യ ഷൈ​ല​മ്മ ച​ന്പ​ക്കു​ളം പ​ള്ള​ത്തു​ശേ​രി കു​ടും​ബാ​ഗം. മ​ക്ക​ള്‍: മെ​റി​ന്‍ (ന​ഴ്സ് കു​വൈ​റ്റ്), ഷെ​റി​ന്‍.

Advertisment