Advertisment

മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: ആറ് പേർക്ക് പരുക്കേറ്റു

New Update

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

publive-image

ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.

Advertisment