Advertisment

ടെക്‌സസില്‍ നാല് പേരെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ന്യുസമ്മര്‍ഫീല്‍ഡ്: ഈസ്റ്റ് ടെക്‌സസില്‍ ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ നാല് പേര് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സില്‍ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 20 ബുധനാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്, അന്വേഷണത്തില്‍ മൂന്നു പേര് മൊബൈല്‍ ഹോമിനകത്തും ഒരാള്‍ ഡ്രൈവ് വേയിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം ഇരകളില്‍ ഒരാളുടെ വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആയുധധാരികളെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പോലീസ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി തന്നെ മൂന്നു പേരെയും അനിഷ്ടസംഭവങ്ങള്‍ ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്തു.

വിഫലമായ മോഷണ ശ്രമത്തിനിടയിലായിരുന്നു രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടത്. ജോണ്‍ ക്ലിന്റിന്‍ (18), അമാന്റാ ബെയ്ല്‍ (39), എമി ഹിക്കി (39), ജെഫ് ജെറിയ (47) എന്നിവരാണ് കൊല്ലപ്പെട്ടവര്‍.

ജെസ്സി പോളോസ്‌കി (20), ഡൈലന്‍ വെല്‍ച് (21), ബില്ലി ഫിലിപ്‌സ് (39) എന്നിവരാണ് അറസ്റ്റിലായവര്‍. ഇവര്‍ മയക്കുമരുന്നിന് അടിമകളാണെന്നും ഇവര്‍ക്കെതിരെ നിരവധി കേസ്സുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. മൂവരെയും ചെറോക്കി കൗണ്ടി ജയിലിലടച്ചു.

us news
Advertisment