Advertisment

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്

New Update

publive-image

ചെന്നൈ: തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടൻ വിശാലും ആ രം​ഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു.

ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രം​ഗത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.

Advertisment