Advertisment

 കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണ് ; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍

author-image
ഫിലിം ഡസ്ക്
New Update

കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടത് നല്ലതാണെന്നും വിനായകന്‍ പറഞ്ഞു.

Advertisment

publive-image

ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. നമ്മുടെ നാട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ മിടുക്കന്മാരല്ലേ. അത് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേയെന്നും വിനായകന്‍ ചോദിച്ചു.

‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ട്’ വിനായകന്‍ പറഞ്ഞു.

Advertisment